കുവൈത്ത് സിറ്റി> രിസാല സ്റ്റഡി സര്‍ക്കിള്‍ പന്ത്രണ്ടാമത് നാഷനല്‍ സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്‌കാരിക വേദി പ്രവാസി മലയാളികളിലെ എഴുത്തുകാര്‍ക്കായി 'കലാലയം പുരസ്‌കാരം' നല്‍കുന്നു. കഥ, കവിത എന്നീ വിഭാഗങ്ങളിലാണ് 'കലാലയം പുരസ്‌കാരം' സമ്മാനിക്കുക. കുവൈത്തില്‍ താമസിക്കുന്ന പ്രവാസികള്‍ അവരുടെ മൗലിക രചനകളാണ് പുരസ്‌കാരത്തിന് സമര്‍പ്പിക്കേണ്ടത്. പ്രായ ഭേതമന്യേ എല്ലാവര്‍ക്കും മത്സരത്തിലേക്ക് സൃഷ്ടികള്‍ അയക്കാവുന്നതാണ്.മലയാള സാഹിത്യത്തില്‍ വിവിധ മേഖലകളില്‍ സംഭാവനകള്‍ അര്‍പ്പിച്ച ജൂറികളായിരിക്കും പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുക. 2021 നവംബര്‍ 18, 19 വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുന്ന കുവൈത്ത് നാഷനല്‍ സാഹിത്യോത്സവത്തില്‍ പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കും.
ഒരാളില്‍ നിന്ന് പരമാവധി ഒരു കഥയും കവിതയും മാത്രമേ സ്വീകരിക്കുകയുള്ളൂ. കവിത 40 വരികളിലും കഥ 400 വാക്കുകളിലും കവിയരുത്. മുമ്പ് പ്രസിദ്ധീകരിച്ചവയോ മറ്റു മത്സരങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടതോ ആയിരിക്കരുത്. കലാലയം പുരസ്‌കാരത്തിലേക്കുള്ള സൃഷ്ടികള്‍ സ്വന്തം ഇമെയിലില്‍ നിന്ന് kalalayamkwt@gmail.com എന്ന വിലാസത്തിലേയ്ക്ക് 'കലാലയം പുരസ്‌കാരം' എന്ന സബ്ജക്ട് ലൈനില്‍ എഴുതി മാത്രം സമര്‍പ്പിക്കുക. നാട്ടിലെയും പ്രവാസ ലോകത്തെയും വിലാസം, ബന്ധപ്പെടേണ്ട നമ്പര്‍, സ്വയം പരിചയപ്പെടുത്തിയ ചെറുവിവരണം, എഴുത്തിന് മറ്റു അവാര്‍ഡുകളോ നേട്ടങ്ങളോ ലഭിച്ചിട്ടുണ്ടെങ്കില്‍ അത്, എന്നിവയും സൃഷ്ടിയോടൊപ്പം വെയ്ക്കണം. രചനകള്‍ ടൈപ് ചെയ്ത പിഡിഎഫ് ഫോര്‍മാറ്റിലോ യുനികോഡ് ഫോണ്ടിലോ ആണ് അയക്കേണ്ടത്.
എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയ്യതി 2021 നവംമ്പര്‍ 5 ന് രാത്രി 11 മണി വരെ. വിശദ വിവരങ്ങള്‍ക്ക് 6044 7925, 9558 3993 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..