25 October Monday

സ്വർണക്കടത്ത് കേസ്‌: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

കൊച്ചി > നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷും സരിതും അടക്കം എട്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി. എൻഐഎ കോടതി ജാമ്യാപേക്ഷകൾ തള്ളിയതിരെ പ്രതികൾ സമർപ്പിച്ച അപ്പീലാണ് ജസ്റ്റീസുമാരായ കെ വിനോദ്‌ ചന്ദ്രനും സി ജയചന്ദ്രനും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.

സ്വർണക്കടത്തിലൂടെ ലഭിച്ച പണം എതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലന്നും രാജ്യദ്രോഹ കുറ്റത്തിന് തെളിവില്ലന്നും പ്രതികൾ േ്കാടതിയെ ബോധിപ്പിച്ചു. രാജ്യസുരക്ഷയെ ബാധിക്കുമെന്നാരോപിച്ച് അനാവശ്യമായി വകുപ്പുകൾ ചുമത്തിയിരിക്കുകയാണന്നും യുഎപിഎ നിലനിൽക്കില്ലന്നും പ്രതികൾ വാദിച്ചു.

സ്വർണക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരതര കുറ്റമാണന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഏഴാം പ്രതി മുഹമ്മദ് ഷാഫിക്ക് ഹൈക്കോടതി തന്നെ ജാമ്യം നിഷേധിച്ചിട്ടുണ്ടന്നും എൻഐഎക്ക് വേണ്ടി അസിസ്റ്റൻഡ് സോളിസിറ്റർ ജനറൽ എസ് വി രാജു ബോധിപ്പിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട രാജ്യദ്രോഹ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണന്നും എൻഐഎ ചൂണ്ടിക്കാട്ടി.

കേസ് മാറ്റിവെയ്‌ക്കണമെന്ന എൻഐഎയുടെ ആവശ്യം കോടതി നിരസിച്ചു. പ്രതികൾക്കെതിരെയുള്ളത് ഗുരുതര ആരോപണങ്ങളാണന്നും അന്വേഷണം പുരോഗമിക്കുയാണന്നും ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ജാമ്യം നിരസിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top