തിരുവനന്തപുരം
ചെറിയാൻ ഫിലിപ്പിന്റെ കാര്യത്തിൽ തനിക്കും പ്രസ്ഥാനത്തിനും തെറ്റ് പറ്റിയെന്ന് ഉമ്മൻചാണ്ടി. ചെറിയാൻ ഫിലിപ്പ് തനിക്കെതിരെ മത്സരിച്ചപ്പോൾ വിദ്വേഷമല്ല അദ്ദേഹത്തെപ്പോലെ ഒരാൾക്ക് മികച്ച ഒരു സീറ്റ് നൽകാൻ കഴിഞ്ഞില്ലെന്ന തോന്നലാണ് ഉണ്ടായതെന്നും കേരള സൗഹൃദവേദി ഏർപ്പെടുത്തിയ അവുക്കാദർ കുട്ടി നഹ സ്മാരക അവാർഡ്ദാന ചടങ്ങിൽ ഉമ്മൻചാണ്ടി പറഞ്ഞു.
തന്റെ രക്ഷാകർത്താവാണ് ഉമ്മൻചാണ്ടിയെന്നും അത് തുടരണമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. എടുത്തുചാട്ടക്കാരന്റെ എല്ല് ഒടിയുമെന്ന വിധിയാണ് തനിക്ക് വന്നുചേർന്നതെന്നും ചെറിയാൻ കൂട്ടിച്ചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..