24 October Sunday

സിഐടിയു പ്രവർത്തകന്റെ കൊല; എസ്‌ഡിപിഐ അക്രമികളുടെ ഓട്ടോ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

ഷമീർ

തൃശൂർ > എസ്‌ഡിപിഐ ക്രിമിനൽ സംഘം മത്സ്യ വില്പനക്കിടെ  സിഐടിയു തൊഴിലാളിയെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച ഓട്ടോ കണ്ടെത്തി. പ്രതികൾക്കായുള്ള അന്വേഷണം പൊലീസ്‌ ഊർജിതമാക്കി.  കുന്നത്തുംകര കരിപ്പാംകുളം  ഷമീർ ആണ് കൊല്ലപ്പെട്ടത്‌.
 
വെള്ളി പകൽ മൂന്നരയോടെ  പറവട്ടാനി ചുങ്കത്ത്  പെട്ടി ഓട്ടോയിൽ മീനുമായി പോകുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി  ഷമീറിനെ ആക്രമിക്കുകയായിരുന്നു. സംഭവശേഷം പ്രതികൾ സഞ്ചരിച്ച ഓട്ടോ കോലഴി പെട്രോൾ പമ്പിനു സമീപം ഉപേക്ഷിച്ച നിലയിൽ പൊലീസ്‌ കണ്ടെത്തി. ശനി രാവിലെയാണ്‌ ഓട്ടോ കണ്ടെത്തിയത്‌. ഇത്‌ പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തു. 
മെഡിക്കൽ കോളേജിൽ പോസ്‌റ്റുമോർട്ടത്തിനുശേഷം ശനി വൈകിട്ട്‌ അഞ്ചോടെ  ഷമീറിന്റെ മൃതദേഹം തിരുവാണിക്കാവ്‌ കുടുംബവീട്ടിൽ എത്തിച്ചു. തുടർന്ന്‌ കാളത്തോട്‌ കബറിസ്ഥാനിൽ കബറടക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
Top