Latest NewsNewsIndiaCrime

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് ആറ് വയസ്സുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതിയുടെ  സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആറ് വയസ്സുകാരിയ്‌ക്കൊപ്പം നടക്കുന്ന യുവാവിന്റെ വീഡിയോയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് രഞ്ജിത് നഗര്‍ മേഖലയിലാണ് സംഭവം നടന്നത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ 20 വയസ്സിന് മുകളില്‍ പ്രായമുള്ള യുവാവ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പീഡന ശേഷം കുഞ്ഞിനെ വീട്ടിൽ തിരിച്ചെത്തിയ്‌ക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടി ഇപ്പോൾ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലാണ്. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനത്തിനിരയായ വിവരം പുറത്തുവരുന്നത്.

Read Also  :  ഫ്രാന്‍സില്‍ ഇന്ധന വിലയിൽ വൻ വർദ്ധനവ്: പ്രതിഷേധം ശക്തമായതോടെ സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് രക്ഷിതാക്കൾ പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. കർശന നടപടി സ്വീകരിക്കണമെന്ന് ഡൽഹി വനിതാ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ യുവാവിനെതിരെ പോക്‌സോ വകുപ്പ് ഉൾപ്പെടെ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button