24 October Sunday

ഇന്ധനവില കുതിക്കുന്നു; പെട്രോളിന് 109.49 രൂപ

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

കൊച്ചി > ഇന്ധനവില കൂട്ടൽ തുടരുന്നു. ശനിയാഴ്‌ച പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോളിന് 109.49 രൂപയും ഡീസലിന് 103.14 രൂപയുമായി. കൊച്ചിയിൽ പെട്രോൾവില 107.42 രൂപയും ഡീസൽവില 101.20 രൂപയുമായി ഉയർന്നു. കോഴിക്കോട്ട്‌ പെട്രോളിന് 107.72 രൂപയും ഡീസലിന് 101.51 രൂപയുമാണ്‌.

തുടർച്ചയായ നാലാംദിവസമാണ് വില കൂട്ടുന്നത്.  ഈമാസം ഇതുവരെ 18 തവണയായി പെട്രോളിന് 5.87 രൂപയും ഡീസലിന് 6.78 രൂപയും കൂട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top