KeralaLatest NewsNews

അനുപമയുടെ കുഞ്ഞിനെ നിയമപ്രകാരമാണ് ദത്ത് നല്‍കിയത്, സംഭവത്തില്‍ പ്രതികരിച്ച് ഷിജു ഖാന്‍

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ നിയമപ്രകാരമാണ് ദത്ത് നല്‍കിയതെന്ന് പ്രതികരിച്ച് ഷിജു ഖാന്‍. അനുപമയുടെ കുഞ്ഞിന്റെ ദത്തുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ വനിത ശിശുവികസന ഡയറക്ടര്‍ വിളിച്ചുവരുത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ വിളിച്ചുവരുത്തിയത് ഔദ്യോഗിക നടപടിക്രമം അനുസരിച്ചാണെന്നും ഡയറക്ടര്‍ ചോദിച്ച കാര്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറഞ്ഞെന്നും ഷിജു ഖാന്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Read Also : ഒരേ പ്രദേശത്ത് 3 ദിവസത്തിനുള്ളിൽ 12 മോഷണങ്ങൾ: അടിവസ്ത്രം ധരിച്ച് നടന്നുപോകുന്നയാളുടെ ദൃശ്യം സിസിടിവിയിൽ, ഭീതിയോടെ ജനം

അതേസമയം, കുഞ്ഞിനെ ദത്തുനല്‍കിയ കേസുമായി ബന്ധപ്പെട്ട് ആറുപേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത ജെയിംസ് ബന്ധുവും കോര്‍പറേഷന്‍ മുന്‍കൗണ്‍സിലറുമായ അനില്‍കുമാര്‍, ജയചന്ദ്രനെ സഹായിച്ച രമേശന്‍ എന്നിവര്‍ ഉള്‍പ്പടെ ആറുപേരാണ് ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി വ്യാഴാഴ്ച പരിഗണിക്കും.

shortlink

Post Your Comments


Back to top button