കുമളി > മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136 അടിയായി ഉയർന്നു. മഴ കുറഞ്ഞെങ്കിലും ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഇതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കി. വൈകിട്ട് 6 മണിയോടെയാണ് ജലനിരപ്പ് 136 അടിയായത്.
142 അടിയാണ് ഡാമിന്റെ അനുവദനീയമായ സംഭരണശേഷി. 138 അടിയിൽ രണ്ടാം മുന്നറിയിപ്പും 140 അടിയിൽ ആദ്യ ജാഗ്രത നിർദേശവും പുറപ്പെടുവിക്കും. രണ്ടു കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..