24 October Sunday

തിങ്കളാഴ്‌ച തിയറ്ററുകൾ തുറക്കുന്നു; "ഡോക്‌ടർ' വന്നാൽ കൊറോണ പറപറക്കും

സ്വന്തം ലേഖികUpdated: Saturday Oct 23, 2021

പ്രൊജക്ടർ ഓക്കെ, ഇനി സീറ്റ്.... തിയേറ്ററുകൾ തുറക്കുന്നതിനു മുന്നോടിയായി പത്തനംതിട്ട ധന്യയിലെ സീറ്റുകൾ ശുചിയാക്കുന്ന ജീവനക്കാർ. പ്രൊജക്ടർ വൃത്തിയാക്കി സ്‌ക്രീനിൽ സിനിമ പ്രദർശിപ്പിക്കുന്നതും പശ്ചാത്തലത്തിൽ ഫോട്ടോ- ജയകൃഷ്ണൻ ഓമല്ലൂർ

പത്തനംതിട്ട > ആറുമാസത്തെ ഇടവേളക്കുശേഷം തിയറ്ററുകളിൽ ആരവം പകരാൻ ഡോക്‌ടറെത്തുമോ... ഈ മാസം പ്രദർശനത്തിന്‌ തയ്യാറായിരുന്ന ശിവകാർത്തികേയന്റെ തമിഴ്‌ ചിത്രം ഡോക്‌ടർ തീയറ്ററുകൾക്ക്‌ ജീവൻ പകരുമെന്നാണ്‌ കരുതുന്നത്‌. ഫോണിലും ടിവിയിലും സിനിമ കണ്ട്‌ മടുത്തവരൊക്കെ കാത്തിരുന്ന ദിവസമാണ്‌ തിങ്കൾ.

ടിക്കറ്റിന്‌ വരിനിൽക്കാനും തീയറ്ററിനുള്ളിൽ പാട്ടും മേളവും നിറയ്‌ക്കാനും യുവാക്കളും വീട്ടിൽ നിന്നിറങ്ങി ഒന്ന്‌ കറങ്ങി പടംകണ്ട്‌ വരാൻ കുടുംബപ്രേക്ഷകരും തയ്യാർ. എന്നാൽ, ആദ്യപ്രദർശനത്തിനെത്തുന്ന ചിത്രം ഏതെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന്‌ തീയറ്റർ ജീവനക്കാർ പറയുന്നു. കോവിഡ്‌ നിയന്ത്രണങ്ങളോടെ തുറക്കുന്ന തീയറ്ററുകളിൽ ബിഗ്‌ ബജറ്റ്‌ ചിത്രങ്ങൾ എത്താൻ സാധ്യതയില്ല. തിങ്കളാഴ്‌ച തുറക്കാമെന്ന അന്തിമ തീരുമാനം വന്നതോടെ തീയറ്റർ തൊഴിലാളികളും പ്രേക്ഷകരും ഒരേപോലെ ആഹ്ലാദത്തിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
Top