Latest NewsNewsIndia

കുടുംബത്തിലെ ആരുമായും സാദൃശ്യമില്ല: രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അച്ഛൻ ബാഗിലാക്കി വെള്ളത്തിലെറിഞ്ഞ് കൊന്നു

ആന്ധ്രാപ്രദേശ്: തിരുപ്പതിയിൽ രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തി. കുഞ്ഞിന് കുടുംബത്തിലെ ആരുമായും സാദൃശ്യമില്ലാത്തതിൽ പ്രകോപിതനായ യുവാവ് പെണ്‍കുഞ്ഞിന്റെ മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ച ശേഷം ബാഗിലാക്കി വെള്ളത്തിലെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

അനന്തപൂര്‍ ജില്ലയിലെ കല്യാണ്‍ദുര്‍ഗിൽ നടന്ന സംഭവത്തിൽ കുഞ്ഞിനെ കൊന്ന കേസില്‍ അച്ഛൻ മല്ലികാര്‍ജുനയെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഭാര്യയയും കുഞ്ഞുമായി ആശുപത്രിയില്‍ എത്തിയതായിരുന്നു ഇയാൾ. ഡോക്ടറെ കാണുന്നതിനായി കാത്തിരിക്കുന്ന സമയത്ത് കരയാന്‍ തുടങ്ങിയ കുഞ്ഞിനേയുമെടുത്ത് കരച്ചില്‍ മാറ്റിയിട്ട് വരാമെന്ന് പറഞ്ഞ് മല്ലികാര്‍ജുന പുറത്തേയ്ക്ക് പോകുകയായിരുന്നു. എന്നാൽ വൈകുന്നേരം വരെ ആശുപത്രിയിൽ കാത്തുനിന്നിട്ടും ഇയാളെയും കുഞ്ഞിനേയും കാണാതായതോടെ ഭാര്യ പോലീസിനെ സമീപിക്കുകയായിരുന്നു.

ബിജെപി സർക്കാരിന് കീഴിൽ ഒരു മാഫിയയും വളരില്ല, രാജ്യത്ത് ഭീകരവാദത്തിന് തുടക്കമിട്ടത് കോൺഗ്രസ്: യോഗി ആദിത്യനാഥ്

ഉടൻ തന്നെ മല്ലികാര്‍ജുനയുടെയും കുഞ്ഞിന്റെയും ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഇയാളുടെ നീക്കങ്ങളെ കുറിച്ച് വിവരങ്ങള്‍ ലഭിച്ച പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടിയെ കൊന്നു എന്ന് മല്ലികാര്‍ജുന കുറ്റസമ്മതം നടത്തി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി സംശയം തോന്നിയതും കുടുംബത്തിലെ ആരുമായും കുഞ്ഞിന് സാദൃശ്യമുള്ളതായി തോന്നാതിരുന്നതും കൊലപാതകത്തിന് തന്നെ പ്രേരിപ്പിച്ചതായി മല്ലികാര്‍ജുന പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button