ThiruvananthapuramKeralaNattuvarthaLatest NewsNews

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്കായി ചെലവായത് 87.36 ലക്ഷം രൂപ

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് രണ്ടാം പിണറായി സര്‍ക്കാർ സത്യപ്രതിജ്ഞക്കായി ചെലവാക്കിയത് 87.36 ലക്ഷം രൂപ. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ആഡംബര പന്തല്‍ സ്റ്റേജ് നിര്‍മാണത്തിനാണ് ഇത്രയും തുക ചെലവായത്. പൊതുമരാമത്ത് വകുപ്പിന് ചെലവായ തുക നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവിലാണ് കണക്കുകള്‍ പുറത്തുവന്നത്.

പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാരിന്റെ കാലത്ത് പന്തല്‍, സ്റ്റേജ് എന്നിവക്കായി പൊതുമരാമത്ത് വകുപ്പിന് 30.86 ലക്ഷം രൂപ മാത്രമാണ് ചെലവായത്. ഇതിന്റെ ഇരട്ടിയിലധികമാണ് ഇത്തവണ ചെലവാക്കിയത്. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ വലിയ പന്തലൊരുക്കി ചടങ്ങ് നടത്തിയത്തിനെതിരെ വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button