21 October Thursday

പാര്‍ട്ടി നന്നാകണമെന്നാഗ്രഹിക്കുന്നവര്‍ പ്രതിഷേധിക്കില്ലെന്ന് കെ സുധാകരന്‍; കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

തിരുവനന്തപുരം> കെപിസിസി ഭാരവാഹി പട്ടിക കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു.23 ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍, 28 നിര്‍വാഹക സമിതിയംഗങ്ങള്‍ എന്നിവരെയും പ്രഖ്യാപിച്ചു. എന്‍ ശക്തന്‍, വി ടി ബല്‍റാം, വിജെ പൗലോസ്, വി പി സജീന്ദ്രന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാകും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ പോലും പരിഗണിച്ചിട്ടില്ല. പ്രതാപ ചന്ദ്രനെ ട്രഷറര്‍ ആയി നിയമിച്ചു.
 




 പത്മജ വേണുഗോപാലിനെ ഒഴിവാക്കി. പത്മജ നിര്‍വാഹക സമിതിയംഗമാകും. കെ എ തുളസി, അലിപ്പറ്റ ജമീല, ദീപ്തി മേരി വര്‍ഗീസ്  എന്നിങ്ങനെ മൂന്ന് വനിതകള്‍ ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ ഉള്‍പ്പെടും.

അതേസമയം, എല്ലാവര്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി നന്നാകണമെന്നാഗ്രഹിക്കുന്നവര്‍  പ്രതിഷേധിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചു

 




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top