19 October Tuesday

കുവൈറ്റ്‌ അഹമ്മദി റിഫൈനറിയിൽ സ്ഫോടനം

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

കുവൈറ്റ് സിറ്റി > കുവൈറ്റിലെ അഹമ്മദി റിഫൈനറിയിൽ സ്‌ഫോടനം. രാവിലെ 7.45ന്‌ മിനാ അഹമ്മദി റിഫൈനറിയിലെ സൾഫർ റിമൂവൽ യൂണിറ്റിലാണ്‌ സ്‌ഫോടനമുണ്ടായത്‌. അപകടത്തിൽ ആളപായമില്ലെന്നാണ്‌ റിഫൈനറി അധികൃതർ നൽകുന്ന വിവരം.

കുറച്ചുപേർക്ക് നിസാര പരിക്കുകൾ പറ്റിയിട്ടുണ്ടെന്നും പുക ശ്വസിച്ചതിനാൽ ചിലർക്ക് ശ്വാസ തടസം നേരിട്ടതായും കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു. സ്‌ഫോടന ശബ്‌ദം കിലോമീറ്ററുകൾ അകലെവരെ കേട്ടതായും റിഫൈനറിയോട് ചേർന്ന പ്രദേശങ്ങളായ ഫഹാഹീൽ, മീന അബ്ദുല്ല, സബഹിയ, മംഗഫ് എന്നിവിടങ്ങളിൽ ഭൂമി കുലുക്കം പോലെ അനുഭവപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു.

കുവൈത്ത്‌ നാഷണൽ പെട്രോളിയം കമ്പനിയുടെ അഗ്നിശമന വിഭാഗങ്ങളുടെ നേതൃത്വത്തിൽ തീ നിയന്ത്രണ വിധേയമാക്കിയതായും അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top