19 October Tuesday
പ്രതിഷേധം തടയാൻ പൊലീസും ബിജെപിയും രംഗത്ത്‌

മോ​​ദിയുടെ കോലംകത്തിക്കൽ: കർഷകർ കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

videograbbed image



ന്യൂഡൽഹി
ദസറയോട്‌ അനുബന്ധിച്ച്‌ മോദിയും അമിത് ഷായുമടക്കം ബിജെപി നേതാക്കളുടെ കോലം കത്തിച്ചതിന്റെ പേരില്‍ നിരവധി കർഷകർ കസ്റ്റഡിയിൽ. യുപിയില്‍ വ്യാപകമായി കര്‍ഷകരെ കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിൽ പ്രക്ഷോഭം തടയാൻ പൊലീസ്‌ രംഗത്തെത്തി. തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകർ കർഷകരെ ആക്രമിച്ചു.

തിന്മയ്‌ക്കുമേല്‍ നന്മയുടെ വിജയമെന്ന സന്ദേശം ഭരണാധികാരികളെ ഓര്‍മിപ്പിക്കാന്‍ മോദിയടക്കമുള്ളവരുടെ കോലം കത്തിക്കാന്‍ സംയുക്ത കിസാൻമോർച്ച ആഹ്വാനം ചെയ്തിരുന്നു.

യുപി, മധ്യപ്രദേശ്‌, ഒഡിഷ, ബിഹാർ, തമിഴ്‌നാട്‌, മഹാരാഷ്ട്ര, പഞ്ചാബ്‌ എന്നിവിടങ്ങളില്‍ കർഷകർ കോലം കത്തിച്ച്‌ പ്രതിഷേധിച്ചു. കർഷകനേതാക്കളെ പൊലീസ്‌ മുൻകൂട്ടി കസ്റ്റഡിയിൽ എടുത്തെങ്കിലും കര്‍ഷകര്‍ സമരത്തില്‍നിന്ന്‌ പിന്നോട്ടുപോയില്ല. കര്‍ഷകര്‍ ചെറുസംഘങ്ങളായെത്തി കോലം കത്തിച്ചെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top