06 October Wednesday

കുഴിയിൽവീണ കുട്ടിയാനയെ അമ്മയാനക്കരികെയെത്തിച്ച്‌ ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 6, 2021

ആനകുട്ടിയെ ജീവനക്കാർ രക്ഷിച്ചു കൊണ്ടു വരുന്നു


ഗൂഡല്ലൂർ> ഗൂഡല്ലൂർ ദേവാല പന്തല്ലൂർ വനമേഖലയിൽ കുഴിയിൽ വിണ പിടിയാന കുട്ടിയെ വനംവകുപ്പ് അമ്മയാനക്ക്‌  തിരിച്ചേൽപ്പിച്ചു . വനംവകുപ്പ് ജീവനക്കാർ റോന്ത് പോകുമ്പോഴാണ് ഒരു മാസം പ്രായമുള്ള ആന കുട്ടി കുഴിയിൽ വീണപ്പോൾ അമ്മയാന രക്ഷിക്കാൻ നോക്കിഴയങ്കിലും പറ്റിയില്ല. ഇതോടെ   കുഞ്ഞിനെ ഉപേക്ഷിച്ച്‌ അമ്മയാനപോകുകയായിരുന്നു.

 വനംവകുപ്പ് ജീവനക്കാർ കുഴിയിൽ നിന്നും മണ്ണു നീക്കി കുട്ടിയെ രക്ഷിച്ചു.   പിന്നീട് ജീവനക്കാർ ആനക്കുട്ടിയുമായി വനത്തിൽ നടക്കുമ്പോൾ ആനക്കുട്ടിയുടെ ശബ്ദം കേട്ട് കാട്ടാനക്കുട്ടം വരികയായിരുന്നു. ആനക്കുട്ടിയെ  അവിടെയുപേക്ഷിച്ച്‌ ജീവനക്കാർ രക്ഷപ്പെട്ടു. കാട്ടാനക്കൂട്ടം പിന്നീട്‌ കുട്ടിയാനയേയും  കൊണട്‌ കാടുകയറി.

ഒരു പകൽ മുഴുവനുമാണ്‌   വനംവകുപ്പ് ജീവനക്കാർ ആനക്കുട്ടിയെ രക്ഷിക്കാനും അമ്മയാനക്ക്‌ ഏൽപ്പിക്കാനും പരിശ്രമിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top