06 October Wednesday

കെഎംഎഫ് കുവൈറ്റ് ഭാരവാഹികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 6, 2021

ഗീത സുദർശനൻ(പ്രസിഡന്റ്‌ ),ബിൻസിൽ വർഗീസ്‌ ( ജനറൽ സെക്രട്ടറി), ലിൻഡ സജി (ട്രഷറർ)


കുവൈറ്റ് സിറ്റി>  കുവൈറ്റിൽ  ആതുരസേവന രംഗത്തുള്ളവരുടെ പൊതു കൂട്ടായ്മയായ  കേരളൈറ്റ്‌സ് മെഡിക്കൽ ഫോറം, കുവൈറ്റിന്റെ കേന്ദ്ര ഭാരവാഹികളെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു.

ഗീത സുദർശനൻ(പ്രസിഡന്റ്‌ ), ലിസി വിത്സൺ, സി.എസ്‌. വിനോദ് (വൈസ് പ്രസിഡന്റുമാർ) ,  ബിൻസിൽ വർഗീസ്‌ ( ജനറൽ സെക്രട്ടറി) ജോർജ്ജ് ജോൺ ജോസ്, മെജിത്ത് ചമ്പക്കര (ജോയിന്റ് സെക്രട്ടറിമാർ).  ലിൻഡ സജി (ട്രഷറർ) എന്നിവരെയാണ്‌ തെരഞ്ഞെടുത്തത്‌.  

ഇരുപത്തി നാലംഗ കേന്ദ്ര കമ്മറ്റിയെയും ആദ്യ സമ്മേളനം തെരെഞ്ഞെടുത്തു.  വെർച്ചൽ പ്ലാറ്റഫോമിൽ നടന്ന സമ്മേളനം ആരോഗ്യ മന്ത്രി വീണ ജോർജ്‌  ഉദ്‌ഘാടനം ചെയ്തു.  ഗീത സുദർശൻ അദ്ധ്യക്ഷയായി.  ലിസി ൽ‌സൺ സ്വാഗവും  ബിന്സില് വർഗീസ് നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top