06 October Wednesday

ബിജെപി ത്രിപുരയില്‍ കലാപം വളര്‍ത്തുന്നു; പാര്‍ട്ടി വിടുകയാണ്- തല മുണ്ഡനം ചെയ്ത് എംഎല്‍എ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 6, 2021

അഗല്‍ത്തല> ത്രിപുരയിലെ  ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്  സുര്‍മ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ആശിഷ് ദാസ്. ബിജെപി ത്രിപുരയില്‍ രാഷ്ട്രീയ അരാജകത്വവും കലാപവും വളര്‍ത്തുകയാണെന്ന്  പറഞ്ഞ ആശിഷ് തല മുണ്ഡനം ചെയ്തു. ആശിഷ് തൃണമൂല്‍ കോണ്‍ഗ്രസിലേക്കെന്നും  റിപ്പോര്‍ട്ടുകളുണ്ട്
 
സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്നും അതിനാല്‍ താന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതായും അദ്ദേഹം കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോടു പറഞ്ഞു.കൊല്‍ക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തില്‍ ആശിഷ് യജ്ഞവും നടത്തി. ഈ ക്ഷേത്രത്തിന് അടുത്താണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീട്.

നേരത്തെ മമതാ ബാനര്‍ജിയെ പുകഴ്ത്തി ആശിഷ് രംഗത്തെത്തിയിരുന്നു. മമത പ്രധാനമന്ത്രിപദത്തിന് യോഗ്യയാണെന്നും പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ദുഷ്പ്രവൃത്തികള്‍ക്കുള്ള പ്രായശ്ചിത്തം എന്ന നിലയിലാണ് താന്‍ തലമുണ്ഡനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു













 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top