06 October Wednesday
ജനാധിപത്യ മഹിളാ അസോസിയേഷൻ ഡൽഹി 
സംസ്ഥാന സെക്രട്ടറിക്കും മർദനം

കൃഷ്‌ണപ്രസാദിന്‌ ക്രൂരമർദനം ; പൊലീസ്‌ അതിക്രമം മാധ്യമങ്ങളോട്‌ സംസാരിക്കുന്നതിനിടെ

വെബ് ഡെസ്‌ക്‌Updated: Monday Oct 4, 2021

കിസാൻ സഭ ഫിനാൻസ് സെക്രട്ടറി 
പി കൃഷ്ണപ്രസാദിനെ പൊലീസ് കഴുത്തിന് കുത്തിപ്പിടിച്ച് മർദിക്കുന്നു / ഫോട്ടോ: കെ എം വാസുദേവൻ


ന്യൂഡൽഹി
യുപി ലഖിംപുർ ഖേരിയിൽ കർഷകരെ കാർകയറ്റി കൊന്നതിനെതിരായ പ്രതിഷേധത്തിനിടെ അഖിലേന്ത്യ കിസാൻസഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദിന്‌ ഡൽഹി പൊലീസിന്റെ ക്രൂരമർദനം. മാധ്യമങ്ങളോട്‌ സംസാരിക്കുന്നതിനിടെ കൃഷ്‌ണപ്രസാദിനെ പൊലീസ്‌ വാഹനത്തിലേക്ക്‌ വലിച്ചിഴച്ചു മർദിക്കുകയായിരുന്നു. വയറ്റിൽ പലതവണ ബലമായി ഇടിച്ചു. ഡൽഹി യുപി ഭവനുമുന്നിലായിരുന്നു അതിക്രമം.

സംസാരിക്കാൻ അനുവദിക്കാതെ പൊലീസ്‌ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ബലമായി പിടിച്ചുകൊണ്ടുപോയി. ജനാധിപത്യസ്വാതന്ത്ര്യം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച കൃഷ്‌ണപ്രസാദ്‌ പൊലീസിന്റെ നിലപാട്‌ ഗുണ്ടായിസമാണെന്ന്‌ ചൂണ്ടിക്കാട്ടിയതോടെയാണ്‌ കൂടുതൽ പൊലീസുകാരെത്തി അദ്ദേഹത്തെ വലിച്ചിഴച്ച്‌ മർദിച്ചത്‌.

അവിടെയുണ്ടായിരുന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ ഡൽഹി സംസ്ഥാന സെക്രട്ടറി ആശ ശർമ അടക്കമുള്ളവർക്കും  ക്രൂര മർദനമേറ്റു. ആശ ശർമയെയും റോഡിൽ വലിച്ചിഴച്ചു. അറസ്‌റ്റുചെയ്‌ത നേതാക്കളെയും പ്രവർത്തകരെയും മന്ദിർ മാർഗ്‌ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാറ്റി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top