07 October Thursday

ജപ്പാന്‍ രാജകുമാരിയുടെ വിവാഹം 26ന്

വെബ് ഡെസ്‌ക്‌Updated: Saturday Oct 2, 2021

videograbbed image


ടോക്യോ
അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ജപ്പാന്‍ രാജകുമാരിയുടെ പ്രണയം വിവാഹത്തിലേക്ക്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും വിവാദങ്ങള്‍ക്കുമൊടുവില്‍  ജപ്പാന്‍ ചക്രവര്‍ത്തി നറുഹിതോയുടെ സഹോദരപുത്രി മാകോയും കാമുകന്‍ കെയ് കോമുറോയും അടുത്ത മാസം 26ന് വിവാഹിതരാകും. രാജകുടുംബാം​ഗമല്ലാത്ത കാമുകനൊപ്പം ജീവിക്കാന്‍ കുടുംബപരമായി ലഭിക്കേണ്ട  സമ്പാദ്യം (13.7 ലക്ഷം ഡോളര്‍)  അവര്‍ വേണ്ടെന്നുവച്ചിരുന്നു. 2017ലാണ് വിവാഹിതരാകാനുള്ള തീരുമാനം അറിയിച്ചത്. കെയ് കോമുറോയുടെ കുടുംബത്തിലെ സാമ്പത്തിക പ്രശ്നം രാജകുടുംബത്തിന് നാണക്കേടാകുമെന്ന വിമര്‍ശമുയര്‍ന്നതോടെ വിവാഹം പലതവണ മാറ്റിവെച്ചു. വിവാഹത്തിനുശേഷം മാകോയും ഭര്‍ത്താവും ന്യൂയോര്‍ക്കിലേക്ക് പോകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top