27 September Monday

സാരഥി ട്രസ്‌റ്റ്‌ പൊതുയോഗം

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

കുവൈറ്റ്‌ സിറ്റി> എഡ്യൂക്കേഷണൽ ആന്റ് ചരിറ്റബിൾ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റിന്റെ  15-മത് വാർഷിക പൊതുയോഗം സൂം പ്ലാറ്റ് ഫോമിലൂടെ നടന്നു.

സാരഥി ട്രസ്റ്റ് ചെയർമാൻ  സുരേഷ് കെ അദ്ധ്യക്ഷനായി.  സാരഥി കുവൈറ്റ് പ്രസിഡന്റ് സജീവ് നാരായണൻ ഉദ്‌ഘാടനം ചെയ്തു . സെക്രട്ടറി  വിനോദ് കുമാർ സി എസ്, ജോ.സെക്രട്ടറി ബിനുമോൻ എം കെ ‌, ട്രസ്റ്റ്‌ ട്രഷറർ  ലിവിൻ രാമചന്ദ്രൻ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
സാരഥി സെൻറർ ഫോർ എക്സലൻസിന്റെ  നവികരിച്ച വെബ് സൈറ്റിന്റെ (www.scfeacademy.com) ഉദ്‌ഘാടനവും ചെയ്‌തു.   സാരഥിയം 2021 മെഗാഷോയുടെ പ്രമോ വീഡിയോ   സാരഥി പ്രസിഡന്റ്‌ സജീവ് നാരായണൻ പ്രകാശിപ്പിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top