27 September Monday

തൊഴിലാളി താൽപ്പര്യം സംരക്ഷിക്കാൻ 
കഴിയുന്നതെല്ലാം ചെയ്യും: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

തിരുവനന്തപുരം > തൊഴിലാളി താൽപ്പര്യം സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കഴിയുന്നതെല്ലാം ചെയ്യുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ കോഡുകൾ തൊഴിലാളികളുടെ അവകാശം കവരും. ഈ പശ്ചാത്തലത്തിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആകുന്നതു ചെയ്യാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ടെറുമോ പെൻപോൾ എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) 18- –-ാം വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഗുരുവും ചട്ടമ്പിസ്വാമിയും അയ്യൻകാളിയുമൊക്ക പുരോഗമന ആശയങ്ങളാൽ ഉഴുതു മറിച്ച ഇടമാണ് നമ്മുടെ കേരളം. ഉത്തരേന്ത്യൻ ഘാപ്പ് പഞ്ചായത്ത്‌ മാതൃകയിൽ ചില മാധ്യമ ജഡ്ജിമാർ സിംഹാസനപ്പുറത്തേറി ആളുകളെ എറിഞ്ഞുകൊല്ലാനും തീകൊളുത്താനുമൊക്കെ ആക്രോശിക്കുന്നത്‌ ജനം കേട്ടിരുന്നേൽ രണ്ടാം പിണറായി സർക്കാർ ഉണ്ടാകുമായിരുന്നില്ല. ഒന്നിനേയും മാനിക്കുന്നില്ലെങ്കിൽ ജനവിധിയെയെങ്കിലും മാനിക്കണം. ഓട് പൊളിച്ചിറങ്ങി വന്നവരല്ല ഞങ്ങൾ. ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ്. വിധിക്കാനും വിചാരണ നടത്താനും ഈ നാട്ടിൽ നീതിയും നിയമവുമുണ്ട്. കോടതികൾ ഉണ്ട്‌. അതിന് ഘാപ്പ് മാധ്യമ കോടതികൾ വേണ്ട.

ജനം എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. ടിവി പ്രേക്ഷകരുടെ കണക്കെടുപ്പു നടത്തുന്ന ബാർക്കിന്റെ മീറ്ററിലെ കണക്കുനിരത്തുന്നവർക്ക് എതിരാണ് ജനവിധി. വിചാരണ ചെയ്യാൻ നിങ്ങൾക്കാര് അവകാശം തന്നു എന്ന് ചോദിച്ചതിനാണ് ഒരു മാധ്യമപ്രവർത്തകനെതിരെ കേസ് കൊടുത്തിരിക്കുന്നത്. പൊതുമണ്ഡലത്തിലുള്ളവരെ അധിക്ഷേപിക്കുന്ന നടപടി കുറച്ചുകാലമായുണ്ട്‌. ആളുകളുടെ മേൽ കരിവാരി തേക്കുന്ന ഏർപ്പാടിന് പിന്തുണ ഇല്ല എന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്–-മന്ത്രി വ്യക്ത
മാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top