27 September Monday

സീതാറാം യെച്ചൂരിയുടെ അമ്മ കൽപകം യെച്ചൂരി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

ന്യൂഡൽഹി >  സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അമ്മ കൽപകം(89) അന്തരിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയിൽ ശനിയാഴ്‌ച വൈകിട്ടായിരുന്നു അന്ത്യം. കൽപകം ആഗ്രഹം പ്രകടിപ്പിച്ചിരുന്നതുപ്രകാരം മൃതദേഹം മെഡിക്കൽ ഗവേഷണത്തിനായി കൈമാറി.  ഭർത്താവ്‌: എൻജിനിയറായിരുന്ന പരേതനായ സർവേശ്വര സോമയാജലു യെച്ചൂരി. മാരുതിയിൽ എൻജിനിയറായിരുന്ന ബീമ ശങ്കറും മകനാണ്‌.

ഹൈക്കോടതി ജഡ്‌ജിയായിരുന്ന പരേതനായ ജസ്‌റ്റിസ്‌ കെ ബി ശങ്കര റാമിന്റെ മകളായ കൽപാകം സ്‌ത്രീശാക്തീകരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ചെന്നൈ സ്‌റ്റെല്ല മേരീസ്‌ കോളേജിൽനിന്ന്‌ സാമ്പത്തികശാസ്‌ത്രത്തിൽ ബിരുദവും ബനാറസ്‌ ഹിന്ദു സർവകലാശാലയിൽനിന്ന്‌ രാഷ്ട്രതന്ത്രത്തിൽ പിജിയും നേടി. ‘ഇന്ത്യയും യുഎൻ രക്ഷാസമിതിയും ’ എന്ന വിഷയത്തിൽ ഒസ്‌മാനിയ സർവകലാശാലയിൽനിന്ന്‌ എംഎഫിൽ കരസ്ഥമാക്കി.

ഗവേഷണം തുടങ്ങിയെങ്കിലും ഇന്ത്യൻ വിമൻസ്‌ കോൺഫറൻസിന്റെ പ്രവർത്തനങ്ങളിൽ മുഴുകിയതിനാൽ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. കൽപകത്തിന്റെ വിയോഗത്തിൽ സിപിഐ എമ്മും കേരള മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം രേഖപ്പെടുത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top