24 August Tuesday

പ്രൊഫ. ഓംചേരി എന്‍ എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 24, 2021

ന്യൂഡല്‍ഹി>  പ്രൊഫ. ഓംചേരി എന്‍ എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം.

ഓര്‍മ്മക്കുറിപ്പുകളായ ആകസ്മികം എന്ന കൃതിക്കാണ് പുരസ്‌കാരം.നേരത്തേ ഇദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും സമഗ്ര സംഭവാനയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്
 
കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ,ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ,ഭാരതീയ വിദ്യാഭവന്റെ സര്‍ദാര്‍ പട്ടേല്‍ കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് മാനേജ്‌മെന്റ് എന്നിവടങ്ങളില്‍ അദ്ധ്യാപകനായിരുന്നു.ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ,ഒസ്മാനിയ യൂണിവേഴ്‌സിറ്റി, പഞ്ചാബി യൂണിവേഴ്‌സിറ്റി പാട്യാല എന്നിവിടങ്ങളില്‍ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മലയാള സാഹിത്യത്തിനും ആധുനിക മലയാള നാടക പ്രസ്ഥാനത്തിലും വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള എഴുത്തുകാരനാണ് പ്രൊഫ ഓംചേരി എന്‍ എന്‍ പിള്ള.








 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top