24 August Tuesday
തമിഴ്‌നാട്ടിൽ തിയറ്റർ 
27 മുതൽ

മിസോറമിൽ 376 സ്‌കൂൾ തുറന്നു , കര്‍ണാടകത്തിലും 
തുറക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 24, 2021


ഐസ്വാൾ
മിസോറമിൽ പ്രൈമറിമുതൽ ഹയർ സെക്കൻഡറിവരെയുള്ള 376 സ്‌കൂൾ തുറന്നു.

കര്‍ണാടകത്തിലും 
തുറക്കുന്നു
കർണാടകത്തിൽ രോഗസ്ഥിരീകരണ നിരക്ക്‌ രണ്ട്‌ ശതമാനത്തിൽ താഴെയുള്ള ജില്ലകളിൽ ഒമ്പതുമുതൽ 12 വരെ ക്ലാസുകൾ തുടങ്ങി. സാങ്കേതിക ഉപദേശക സമിതിയുടെ ശുപാർശയിലാണ്‌ നടപടി. ഒന്നുമുതൽ എട്ടുവരെ ക്ലാസ്‌ തുറക്കുന്നത്‌ ഉടൻ തീരുമാനിക്കുമെന്ന്‌ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞു.
പുതുച്ചേരിയിൽ സ്‌കൂളും കോളേജും സെപ്‌തംബർ ഒന്നിന്‌ തുറക്കുമെന്ന്‌ മുഖ്യമന്ത്രി എൻ രംഗസ്വാമി പറഞ്ഞു.

തമിഴ്‌നാട്ടിൽ തിയറ്റർ 
27 മുതൽ
നാലുമാസത്തെ അടച്ചിടലിനുശേഷം ചെന്നൈയിലും മറ്റിടങ്ങളിലും തിയറ്ററുകളും മൾട്ടിപ്ലക്സുകളും 27ന്‌ തുറക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top