24 August Tuesday

രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ എന്തിനാണ് 84 ദിവസത്തെ ഇടവേള- ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 24, 2021

കൊച്ചി> കോവിഷീല്‍ഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കാന്‍ എന്തിനാണ് 84 ദിവസത്തെ ഇടവേളയെന്ന് ഹൈക്കോടതി. വാക്‌സിന്‍ ലഭ്യതയാണോ ഫലപ്രാപ്തിയാണോ വാക്‌സിനേഷന്റെ മാനദണ്ഡമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കിറ്റെക്‌സ് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ചോദ്യം. ജീവനക്കാര്‍ക്ക് വേണ്ട വാക്‌സിന്‍ കമ്പനി വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഒന്നാം ഡോസ് എടുത്ത് 45 ദിവസം കഴിഞ്ഞവര്‍ക്ക് രണ്ടാം ഡോസ് നല്‍കാന്‍ കമ്പനി അനുമതി തേടിയിരുന്നു. എന്നാല്‍ 84 ദിവസത്തിനു മുമ്പ് രണ്ടാം ഡോസ് നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് കമ്പനി കോടതിയെ സമീപിച്ചത്.

 ഇക്കാര്യത്തില്‍ കേന്ദ്രമാണ് നിലപാട് എടുക്കേണ്ടതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി. തുടര്‍ന്നാണ് കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top