24 August Tuesday

സ്പന്ദനം കുവൈറ്റ് ചികിൽസ സഹായ ധനം കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 24, 2021


കുവൈറ്റ് സിറ്റി> സ്പന്ദനം കുവൈറ്റ് ആർട്സ് & കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ  സഹായധനം നൽകി.  സ്പന്ദനം  കുവൈറ്റ്  പ്രസിഡന്റ്  ബിജു ഭവൻസിന്റെ അധ്യക്ഷതയിൽ  ചേർന്ന യോഗത്തിൽ പ്രവാസി ലീഗൽസെൽ കുവൈറ്റ് കൺട്രി ഹെഡ്  ബാബു ഫ്രാൻസിസ് തുക കൈമാറി.  അർബുധരോഗിയായ പ്രവാസിക്കുവേണ്ടിയാണ്‌ തുക സമാഹരിച്ചത്‌.

ചടങ്ങിൽ പുതിയ ലോഗോ പ്രകാശനം  ചെയ്‌തു.  ഈവർഷം SSLC ക്ക് Full A+ മാർക്ക് വാങ്ങി വിജയിച്ച കുട്ടിയുടെ രക്ഷകർത്താവിന് മെമ്മോന്റോയും നൽകി ആദരിച്ചു.  അസോസിയേഷൻ സെക്രട്ടറി സന്തോഷ്. ടി. എൻ , സുരേഷ് കുമാർ ്‌ ട്രഷറർ ബെറ്റിമാത്യൂ എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങൾ ഷൈനി, മിനി, മോളി, മനോജ്, ശിവൻ, മിനി എന്നിവരും പങ്കെടുത്തു .ഓണ സദ്യ കിറ്റുകളും വിതരണം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top