23 August Monday

തിരുവോണനാളിൽ എഴുത്തുകാരെ സന്ദർശിച്ച് മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Monday Aug 23, 2021

പ്രൊഫ. എം കെ സാനുവിനെ മന്ത്രി പി രാജീവ് സന്ദർശിച്ചപ്പോൾ


കൊച്ചി
തിരുവോണനാളിൽ സാഹിത്യനായകരെ സന്ദർശിച്ച്‌, ഓണക്കോടിയും സമ്മാനിച്ച്‌ മന്ത്രി പി രാജീവ്. പ്രൊഫ. എം കെ സാനുവിന്റെ വീട്ടിലാണ് മന്ത്രി ആദ്യമെത്തിയത്. ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്മി, കെ എൽ മോഹനവർമ, ഡോ. എം ലീലാവതി, സാഹിത്യ അക്കാദമി പുരസ്കാര ജേതാക്കളായ സേതു, പി എഫ് മാത്യൂസ് എന്നിവരെയും മന്ത്രി അവരുടെ വീടുകളിലെത്തി കണ്ടു. ഓണക്കോടിയും നൽകി.

വ്യവസായവകുപ്പ് പ്രഖ്യാപിച്ച കൈത്തറി ചലഞ്ചിന്റെ ഭാഗമായി കൈത്തറി, ഖാദി ഉൽപ്പന്നങ്ങളാണ് മന്ത്രി എല്ലാവർക്കും സമ്മാനിച്ചത്. സേതുവിനോടുള്ള ആദരസൂചകമായി പടിഞ്ഞാറെ കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറിയിലെ റഫറൻസ് വിഭാഗത്തിന്‌ എംഎൽഎ ഫണ്ടിൽനിന്ന് തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top