23 August Monday

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ആക്ഷേപിച്ച് അബ്ദുള്ളക്കുട്ടി

വെബ് ഡെസ്‌ക്‌Updated: Monday Aug 23, 2021

photo credit: A P Abdullakutty facebook page

കോഴിക്കോട്>  വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ആക്ഷേപിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. 1921ലെ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി താലിബാൻ മുൻ തലവനാണെന്നാണ്‌ അബ്ദുള്ളക്കുട്ടി പറഞ്ഞത്‌.

വാരിയംകുന്നത്തിനെ ഭഗത് സിങ്ങിനോട് ഉപമിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും പറഞ്ഞു. കേരളത്തിലെ താലിബാന്റെ ആദ്യത്തെ തലവനായിരുന്നു വാരിയംകുന്നൻ. അദ്ദേഹത്തിന് സ്മാരകം ഉണ്ടാക്കുന്നത്‌ ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ്. കർഷകസമരമോ സ്വാതന്ത്ര്യസമരമോ അല്ല 1921ൽ നടന്നത്‌.

ഹിന്ദു വേട്ടയായിരുന്നുവെന്നും  അബ്ദുള്ളക്കുട്ടി പറഞ്ഞു.  എസ്‌എൻഡിപി യോഗം കോഴിക്കോട് യൂണിയന്റെ  നാരായണ ഗുരുദേവ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട്‌ സംസാരിക്കവേയാണ്‌ വാരിയംകുന്നത്തിനെ ആക്ഷേപിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top