23 August Monday

387 മലബാർ കലാപ നേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍നിന്നു നീക്കം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Monday Aug 23, 2021

ന്യൂഡല്‍ഹി > വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങി 387 മലബാര്‍ കലാപ നേതാക്കളെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യാൻ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്‌ആർ) ശുപാർശ ചെയ്‌തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഐ സി എച്ച്‌ ആർ നിയോഗിച്ച മൂന്നംഗ സമിതി സമർപ്പിച്ച അവലോകന റിപ്പോര്‍ട്ടിലാണ്‌ ശുപാർശ.

1921-ൽ നടന്ന മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വർഗീയ കലാപമാണെന്നുമുള്ള കണ്ടെത്തലിനെ തുടർന്നാണ്‌ നടപടി. ദേശീയതയുടെ ഭാഗമായിട്ടുള്ളതോ ബ്രിട്ടീഷ് വിരുദ്ധ മുദ്രവാക്യങ്ങളോ കലാപത്തിന്റെ ഭാഗമായി ഉയർന്നിട്ടില്ലെന്നും സമിതി വിലയിരുത്തി. ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമാണ് കലാപത്തിലൂടെയുണ്ടായത്‌. കലാപം വിജയമായിരുന്നെങ്കിൽ ഖിലാഫത്ത് സ്ഥാപിക്കുകയും രാജ്യത്തിന്‌ ആ പ്രദേശം നഷ്ടമാകുകയും ചെയ്യുമായിരുന്നു.

ധാരാളം  തടവുകാർ കോളറയടക്കമുള്ള രോഗങ്ങളെ തുടര്‍ന്ന് മരിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ അവരെ രക്തസാക്ഷികളായി കണക്കാക്കാനാവില്ല. വിരലിലെണ്ണാവുന്നവരെ മാത്രമാണ് വിചാരണയ്‌ക്ക് ശേഷം വധശിക്ഷ നൽകിയതെന്നും സമിതി വ്യക്തമാക്കി. സമിതിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ച് സ്വതന്ത്ര സമര സേനാനികളുടെ പുതുക്കിയ പട്ടിക ഒക്ടോബറോടെ പ്രസിദ്ധീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top