USALatest NewsNewsIndiaInternational

ഇതിനേക്കാള്‍ ഭേദം താലിബാന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു: അമേരിക്ക വഞ്ചിച്ചെന്ന് അഫ്ഗാന്‍ പൗരന്മാര്‍

എംബസിയിലെ അമേരിക്കൻ ഉന്നതരെ നേരത്തെ തന്നെ രക്ഷപ്പെടുത്തിയിരുന്നു

കാബൂൾ: തങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്തവരെ കൈവിടില്ലെന്ന അമേരിക്കയുടെ പ്രഖ്യാപനത്തില്‍ വിശ്വസിച്ചവര്‍ വഞ്ചിതരായെന്നും ഇതിനേക്കാള്‍ ഭേദം താലിബാന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു എന്നും അമേരിക്കന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന അഫ്ഗാന്‍ പൗരന്മാര്‍.

എംബസിയിലെ അമേരിക്കൻ ഉന്നതരെ നേരത്തെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ എംബസിയിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരന്മാരെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല.

ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളം വഴി അഫ്ഗാൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നീക്കം പരാജയപ്പെട്ട സാഹചര്യത്തിലാണ് ജീവനക്കാരുടെ പ്രതികരിച്ചത്. അമേരിക്കയുടെ വാഗ്ദാനങ്ങളിൽ അഫ്ഗാനിലെ ജീവനക്കാര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും ജനങ്ങൾ പറയുന്നു. അഫ്ഗാനിലെ യു.എസ് എംബസി ജീവനക്കാർ കടുത്ത നിരാശയിലാണെന്ന് എൻ.ബി.സി ന്യൂസ് റിപ്പോർട്ടിൽ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button