COVID 19KeralaLatest NewsNews

വാക്സിൻ എടുത്തവർക്കും കോവിഡ്‌ വരുന്നത്‌ വാക്സിനുകളുടെ പരാജയമാണൊ ? സോഷ്യൽ മീഡിയയിലെ ചർച്ചയ്ക്ക് മറുപടിയുമായി ഡോ. അരുൺ

മാരകമായ കോവിഡ്‌, കോവിഡ്‌ മൂലമുള്ള മരണങ്ങൾ എന്നിവ തടയാൻ വാക്സിനുകൾ 90-95% വരെ ഫലപ്രദമാണെന്ന് യു ക്കെ സർക്കാറിന്റെ ഡാറ്റ

കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് കേരളം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കേരളത്തിൽ 15 ൽ കൂടുതലാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ പകുതിയും കേരളത്തിൽ നിന്നാണ്. ഈ ഘട്ടത്തിൽ സോഷ്യൽ മീഡിയയിൽ ചിലരുടെ ചർച്ച കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയെ കുറിച്ചാണ്. വാക്സിൻ എടുത്തവർക്കും രോഗം പിടിപെടുന്നതാണ് ഇത്തരം ഒരു ചർച്ചയ്ക്ക് കാരണം. വാക്സിനുകൾ ഹോമിയോ പ്രതിരോധ മരുന്നുകൾ പോലെ പരാജയമാണു എന്ന രീതിയിൽ ചില പോസ്റ്റുകൾ പ്രചരിക്കുന്നതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ഡോ. അരുൺ.

മാരകമായ കോവിഡ്‌, കോവിഡ്‌ മൂലമുള്ള മരണങ്ങൾ എന്നിവ തടയാൻ വാക്സിനുകൾ 90-95% വരെ ഫലപ്രദമാണെന്ന യു ക്കെ സർക്കാറിന്റെ ഡാറ്റ പങ്കുവച്ചുകൊണ്ടാണ് ഡോക്ടർ വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചു പറയുന്നത്.

read also: കീറിപ്പോയ നോട്ട് കൈയ്യിലുണ്ടോ? വിഷമിക്കേണ്ട, നിങ്ങളുടെ പണം സുരക്ഷിതമാണ് – അറിയേണ്ടതെല്ലാം

ഡോക്ടറിന്റെ കുറിപ്പ് പൂർണ്ണ രൂപം

വാക്സിൻ എടുത്തവർക്കും കോവിഡ്‌ വരുന്നു, അത്‌ കൊണ്ട്‌ വാക്സിനുകൾ ഹോമിയോ പ്രതിരോധ മരുന്നുകൾ പോലെ പരാജയമാണു എന്ന രീതിയിൽ ചില പോസ്റ്റുകൾ ശാസ്ത്രബോധം ഉണ്ട്‌ എന്ന് അവകാശപ്പെടുന്നവർ തന്നെ എഴുതുന്നതും ലൈക്ക് ചെയ്ത്‌ ശരിവെക്കുന്നതും കണ്ടു. തെറ്റിധാരണ മൂലമായിരിക്കാം അത്‌ എന്ന് തോന്നുന്നു.
ഹോമിയോ പ്രതിരോധ മരുന്ന് എന്ന തമാശ മന്ത്രിച്ച്‌ ചരട്‌ കെട്ടൂന്നത്‌ പോലെ നിരർത്ഥകമാണു എന്ന് നമുക്ക്‌ ഏവർക്കും അറിയാം. നമുക്ക്‌ അതിനെ വിടാം.

വാക്സിൻ എടുത്തവർക്കും കോവിഡ്‌ വരുന്നു എന്നത്‌ വാക്സിനുകളുടെ പരാജയമാണൊ ?
പരാജയമാണൊ എന്ന് തീരുമാനിക്കാൻ വാക്സിനുകൾ കൊണ്ട്‌ നമ്മൾ എന്താണു ഉദ്ദേശിച്ചത്‌ എന്ന് ആദ്യം മനസിലാക്കണം. 2020 ഏപ്രിൽ 29 നു പുറത്തിറങ്ങിയ ലോകാരോഗ്യ സംഘടനയുടെ വിജ്ഞാപനത്തിൽ ‌ രോഗ ലക്ഷണങ്ങളോടു കൂടിയ കോവിഡ്‌ തടയാൻ ചുരുങ്ങിയത് 50% ഫലപ്രാപ്തിയുണ്ടാകണം വാക്സിനുകൾക്ക്‌ എന്നതായിരുന്നു മാനദണ്ഡം. അതുപോലെ 6 മാസത്തെങ്കിലും രോഗ പ്രതിരോധ ശക്തിയുണ്ടാകണം. അതായത്‌ വാക്സിൻ എടുത്ത 100 പേരിൽ അമ്പതിലധികം പേർക്ക്‌ രോഗ ലക്ഷണങ്ങളോടു കൂടിയ കോവിഡ്‌ വരരുത്‌. പഠനങ്ങൾ കാണിക്കുന്നത്‌ ഇമ്യൂൺ ഇവേഷൻ കഴിവുള്ള ഡെൽറ്റ വേരിയന്റിനെതിരെ പോലും നമ്മൾ ഉപയോഗിക്കുന്ന വാക്സിനുകൾക്ക്‌ 70% ത്തിലധികം ഫലപ്രാപ്തിയുണ്ടെന്നാണു. അതായത്‌ കോവിഡ്‌ വാക്സിനുകൾ വിജയമാണു എന്നർത്ഥം.

അത്‌ മാത്രമല്ല മാരകമായ കോവിഡ്‌, കോവിഡ്‌ മൂലമുള്ള മരണങ്ങൾ എന്നിവ തടയാൻ വാക്സിനുകൾ 90-95% വരെ ഫലപ്രദമാണു എന്ന് യു ക്കെ സർക്കാറിന്റെ ഡാറ്റ കാണിക്കുന്നു.

ആഗസ്റ്റ്‌ 15 വരെയുള്ള കണക്ക്‌ കാണിക്കുന്നത്‌ യു കെ യിൽ വാക്സിൻ 81000 ആശുപത്രി അഡ്മിഷൻ തടയാൻ സഹായിച്ചിട്ടുണ്ട്‌. അത്‌ പോലെ അവിടെ തൊണ്ണൂറായിരത്തോളം മരണങ്ങൾ തടയാനും വാക്സിനുകൾക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.
സത്യത്തിൽ കോവിഡ്‌ വാക്സിനുകൾ ശാസ്ത്രത്തിന്റെ അത്ഭുതപ്പെടുത്തുന്ന വിജയഗാഥയാണു.

വാക്സിൻ എടുത്തവർക്കും കോവിഡ്‌ വരുന്നു, അത്‌ കൊണ്ട്‌ വാക്സിനുകൾ ഹോമിയോ പ്രതിരോധ മരുന്നുകൾ പോലെ പരാജയമാണു എന്ന രീതിയിൽ ചില…

Posted by Arun Nm on Monday, August 23, 2021

shortlink

Related Articles

Post Your Comments


Back to top button