KeralaNattuvarthaLatest NewsNews

ജാതി പറയരുതെന്ന് ഗുരുദേവന്‍ പറഞ്ഞിട്ടില്ല, അങ്ങനെ ഗുരു പറഞ്ഞു എന്ന രീതിയില്‍ ചിലര്‍ വ്യാഖ്യാനിച്ചു: വെള്ളാപ്പള്ളി നടേശൻ

പെന്‍ഷനും കിറ്റും അടക്കമുള്ള ആനുകൂല്യങ്ങള്‍ നൽകി പിണറായി സാധാരണക്കാരുടെ മനസില്‍ ഇടംപിടിക്കുകയായിരുന്നു

ആലപ്പുഴ: ജാതി പറയരുതെന്ന് ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി നടേശൻ ഇക്കാര്യം ആവര്‍ത്തിച്ചത്. ജാതി വിവേചനം പാടില്ലെന്നു ഗുരു പറഞ്ഞതിനെ ജാതി പറയരുതെന്ന് ഗുരു പറഞ്ഞു എന്ന രീതിയില്‍ ചിലര്‍ വ്യാഖ്യാനിക്കുകയായിരുന്നെന്നും വെള്ളാപ്പള്ളി വിശദമാക്കി.

ജനങ്ങളുടെ ഹൃദയം തൊട്ടറിഞ്ഞതുകൊണ്ടാണ് പിണറായി വിജയന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് താന്‍ പറഞ്ഞതെന്നും പിണറായിയുടെ ആദ്യ സര്‍ക്കാരിന്റെ കാലം മോശം പരിതസ്ഥിതിയിലായിരുന്നു എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പെന്‍ഷനും കിറ്റും അടക്കമുള്ള ആനുകൂല്യങ്ങള്‍ നൽകി പിണറായി സാധാരണക്കാരുടെ മനസില്‍ ഇടംപിടിക്കുകയായിരുന്നു എന്നും അവരുടെ നന്ദി പ്രകടനമാണ് പിണറായിക്കുള്ള ഭരണത്തുടര്‍ച്ചയെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button