22 August Sunday

കോവിഡ് രോഗികള്‍ക്ക് മരുന്ന് വാങ്ങാന്‍ പോകുന്നതിനിടെ അപകടം: സിപിഐ എം പ്രവര്‍ത്തകന്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 22, 2021

കൊടകര> കോവിഡ് രോഗികള്‍ക്ക് മരുന്ന് വാങ്ങാന്‍ പോകുന്നതിനിടെ പജെറോ ജീപ്പുമായി കൂട്ടിയിടിച്ച് പരിക്കെറ്റ് ചികിത്സയിലായിരുന്ന സിപിഐ എം പ്രവര്‍ത്തകന്‍ മരിച്ചു. സിപിഐ എം എ കെ ജി ബ്രാഞ്ച് അംഗവും കൊടകര  പഞ്ചായത്തിന്റെ വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി മുന്‍ അധ്യക്ഷനുമായിരുന്ന  ഇ എല്‍ പാപ്പച്ചനാ (61) ഞായറാഴ്ച രാവിലെ ചാലക്കുടിയില്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

 മനക്കുളങ്ങര ഈച്ചരത്ത് പരേതനായ ലോനപ്പന്റെ മകനാണ്. വെള്ളിയാഴ്ച രാവിലെ ദേശീയ പാത പേരാമ്പ്രയില്‍ ആയിരുന്നു അപകടം. ഭാര്യ റോസിലി. മക്കള്‍: റിജോണ്‍,  ഐ ജോണ്‍.
സംസ്‌ക്കാരം നടത്തി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top