22 August Sunday

ഓണക്കാലത്ത് 60 കോടിയുടെ വിദേശ മദ്യവിൽപ്പന

വെബ് ഡെസ്‌ക്‌Updated: Sunday Aug 22, 2021

കൊച്ചി > ഓണക്കാലത്ത് വിദേശ മദ്യവിൽപ്പനയിലൂടെ കൺസ്യൂമർ ഫെഡ് 60 കോടി രൂപ നേടി. കഴിഞ്ഞവർഷം 36 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. ഇത്തവണ 24 കോടിയുടെ വിൽപ്പന അധികം നടന്നു. കൺസ്യൂമർ ഫെഡിൻറെ 39 വിദേശ മദ്യശാലകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാ​ഗമായി മുഴുവൻ മദ്യശാലകൾക്കും ദിവസവും പ്രവർത്തിക്കാനായില്ല.

ഉത്രാട ദിനത്തിൽ 60 ലക്ഷം രൂപയുടെ വിൽപ്പന നടത്തി കുന്നുംകുളം വിദേശ മദ്യഷോപ്പ് ഒന്നാമതെത്തി. ഞാറയ്ക്കൽ മദ്യശാലയിൽ 58 ലക്ഷം രൂപയുടെയും കോഴിക്കോട് മദ്യശാലയിൽ 56 ലക്ഷം രൂപയുടെയും കച്ചവടം നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top