22 August Sunday
തുറന്ന് പറച്ചില്‍ കോൺ​ഗ്രസ് പാര്‍ലമെന്‍ററി പാര്‍ടിയില്‍

പണക്കിഴി വിവാദം: കുറ്റസമ്മതം നടത്തി തൃക്കാക്കര ന​ഗരസഭാ അധ്യക്ഷ

വെബ് ഡെസ്‌ക്‌Updated: Sunday Aug 22, 2021

Photo: Ajitha Thankappan/ facebook

കാക്കനാട് > തൃക്കാക്കര ന​ഗരസഭാ പണക്കിഴി വിവാദത്തിൽ കുറ്റസമ്മതം നടത്തി ന​ഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ.  ന​ഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ കൗൺസിലർമാർക്ക് 10,000 രൂപയുടെ പണക്കിഴി നൽകിയത് വിവാദമായിരുന്നു. ഇതേ തുടർന്ന് പി ടി തോമസ് എംഎൽഎ വിളിച്ചുചേർത്ത  കോൺ​ഗ്രസ് പാർലിമെൻററി പാർടിയിലാണ് അജിത തങ്കപ്പൻ കുറ്റസമ്മതം നടത്തിയത്.

വാർഡിലെ ഒരാൾ നൽകിയ തുകയാണ് കൗൺസിലർമാർക്ക് നൽകിയതെന്ന് അവർ യോ​ഗത്തിൽ വ്യക്തമാക്കി. ആരോപണം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തലയൂരാൻ അജിത തങ്കപ്പൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കോൺ​ഗ്രസുകാരനായ ആരോ​ഗ്യ സ്ഥിരം സമിതി അധ്യക്ഷനും കൗൺസിലറും ‌പണക്കിഴിയെക്കുറിച്ച് സംസാരിക്കുന്ന ശബ്ദരേഖയും പണമടങ്ങിയ കവർ തിരിച്ചേൽപ്പിക്കുന്ന ദൃശ്യവും പുറത്തായത്.

ചൊവ്വാഴ്ചയാണ് അജിത തങ്കപ്പൻ 10,000 രൂപയുള്ള കവർ  കൗൺസിലർമാർക്ക് നൽകിയത്. വാർഡിലെ മുതർന്നവർക്ക് നൽകാനുള്ള ഓണക്കോടിക്കൊപ്പമാണ് അവർ പണമടങ്ങിയ കവർ നൽകിയത്. കവറിനുള്ളിൽ പണമാണെന്ന് മനസ്സിലാക്കിയ എൽഡിഎഫ് കൗൺസിലർമാർ പണം അജിത തങ്കപ്പനെ തിരിച്ചേൽപ്പിച്ചു. പണത്തിൻറെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് വിജിലൻസ് പരാതിയും നൽകി. തുടർന്ന് ഒരു വിഭാ​ഗം കോൺ​ഗ്രസ് കൗൺസിലർമാരും തുക തിരിച്ചേൽപ്പിച്ചു.

സംഭവം അന്വേഷിക്കില്ലെന്ന് പി ടി തോമസ് എംഎൽഎ പറഞ്ഞു. എന്നാൽ, അന്വേഷിക്കുമെന്ന നിലപാടിലാണ് ഡിസിസി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top