ഗുവാഹത്തി > താലിബാനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ ഇടപെട്ട 14 പേർ അസമിൽ അറസ്‌റ്റിലായി. വെള്ളിയാഴ്‌ച രാത്രിയായിരുന്നു അറസ്‌റ്റ്. ഇവർക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തിയതായി പൊലീസ് അറിയിച്ചു.
സമൂഹമാധ്യമങ്ങളിൽ ഇടപെടുന്നവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും, പൊലീസ് നിരന്തരം നിരീക്ഷിച്ച് വരികയാണെന്നും സ്‌പെഷ്യൽ ഡിജിപി ജി പി സിങ് പറഞ്ഞു. കംരുപ്, ധുബ്രി, ബാര്‍പെട്ട ജില്ലകളില്‍നിന്ന് രണ്ടുപേരെ വീതവും ധാരങ്, കഛാര്‍, ഹെയ്‌ലകണ്ടി, സൗത്ത് സല്‍മാര, ഹോജായ്, ഗോള്‍പാര ജില്ലകളില്‍നിന്ന് ഓരോരുത്തരെയുമാണ് പൊലീസ് അറസ്റ്റു ചെയ്‌തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..