ഗൂഡല്ലൂർ > ഗൂഡല്ലൂരിൽ തോട്ടം തൊഴിലാളിയെ കാട്ടാന ചവിട്ടികൊന്നു. നീലഗിരി ജില്ലയിലെ കുന്നുർ കൈകാട്ടി സ്വദശി ലക്ഷ്‌മണൻ (56) നെയാണ് കാട്ടാന ചവിട്ടികൊന്നത്. വെള്ളിയാഴ്‌ച രാത്രി എട്ടരയോടെ ജോലി കഴിഞ്ഞ് കൈകാട്ടിയിലേക്കുള്ള വഴിയിലൂടെ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം.
കാട്ടിൽ നിന്നും ഇറങ്ങിയ ആന ആക്രമിച്ച് ചവിട്ടി കൊല്ലുകയായിരുന്നു. ശബ്‌ദംകേട്ട് ആളുകൾ വന്നപ്പേഴേക്കും മരിച്ചിരുന്നു. കുന്നർ വനം വകുപ്പും പൊലീസും എത്തി രാത്രി 12 മണിയോടെ മൃതദേഹം കുന്നുർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ധനലക്ഷ്‌മി, മക്കൾ: ഉദയശങ്കർ, സുഗധ്യ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..