22 August Sunday

വിവാഹ വീട്ടിൽ ഫോട്ടോ എടുക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 21, 2021

കൃഷ്ണപ്രസാദ്

വണ്ടൂർ>മഞ്ചേരി ഡിജിറ്റൽ സ്റ്റുഡിയോ ഉടമയും പാണ്ടിക്കാട് ചെമ്പ്രശ്ശേരി താലപ്പൊലിപ്പറമ്പ് സ്വദേശിയുമായ പാറക്കൽതൊടി കൃഷ്ണപ്രസാദ് (54)കുഴഞ്ഞുവീണ് മരിച്ചു.

ശനിയാഴ്ച കിഴിശ്ശേരിയിൽ വിവാഹ വീട്ടിൽ ഫോട്ടോ എടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം  പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ : ജിഷ (പ്രീ-പ്രൈമറി അധ്യാപിക, എഎംഎൽപി സ്കൂൾ മണ്ടകക്കുന്ന്).മക്കൾ : അമൽ പ്രസാദ്, അഖില പ്രസാദ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top