21 August Saturday

യുപിയിൽ വ്യാജ വാക്സിൻ കുത്തിവയ്പ് കേന്ദ്രം: 2 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 21, 2021

ലഖ്നൗ
ഉത്ത‌ർപ്രദേശിലെ ജയ്ദ്പുരിൽ വ്യാജ കോവിഡ് വാക്സിൻ കുത്തിവയ്പ് കേന്ദ്രം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. പ്രദേശവാസിയും ജില്ലാ ആശുപത്രി ജീവനക്കാരനുമായ സന്ദീപ് കുമാ‌ർ, ബ്രിജേന്ദ്ര കുമാ‌ർ എന്നിവരാണ് അറസ്റ്റിലായത്. ക്ലിനിക്കിൽനിന്ന്  കോവിഷീൽഡ് കുപ്പിയും വ്യാജ വാക്സിൻ സർട്ടിഫിക്കറ്റുകളും കണ്ടെത്തി.

ആശുപത്രിയിൽനിന്ന് വാക്സിൻ ഡോസുകൾ മോഷ്ടിച്ചാണ് കുത്തിവച്ചിരുന്നതെന്ന് സന്ദീപ് കുമാർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top