21 August Saturday

ഇനി വരുന്ന ഓണം അതിജീവനത്തിന്റെ കഥ പറയും; ആശംസകൾ നേർന്ന്‌ എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 21, 2021

തിരുവനന്തപുരം > ഇനി വരുന്ന ഓണം അതിജീവനത്തിന്റെ കഥ പറയുമെന്ന പ്രത്യാശയിൽ ഇത്തവണ ഓണം ആഘോഷിക്കാമെന്ന്‌ എ വിജയരാഘവൻ. ഒരുമയോടെ ഓണം ആഘോഷിക്കാമെന്നും വിജയരാഘവൻ ആശംസയിൽ പറഞ്ഞു.

"ലോകമാകെയുള്ള മലയാളികൾ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശമോതിക്കൊണ്ട് തിരുവോണം ആഘോഷിക്കുകയാണ്. മഹാമാരിയുടെ കാലത്തും ജാഗ്രത കൈവിടാതെ പൂക്കളം തീർത്ത് നാം ഓണത്തെ വരവേൽക്കുന്നു. ഇനി വരുന്ന ഓണം അതിജീവനത്തിന്റെ കഥ പറയുമെന്ന പ്രത്യാശ പുലർത്തിക്കൊണ്ട് ഒരുമയുടെ ഓണം ഇത്തവണ നമുക്ക് കൊണ്ടാടാം. എല്ലാവർക്കും തിരുവോണ ദിനാശംസകൾ നേരുന്നു' - വിജയരാഘവൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top