21 August Saturday

ത്രിപുരയിൽ കോൺഗ്രസ്‌ അധ്യക്ഷൻ രാജിവച്ചു; കൊഴിഞ്ഞുപോക്ക്‌ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 21, 2021

അഗർത്തല > ത്രിപുരയിൽ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പിജുഷ് കാന്തി ബിശ്വാസ് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാൽ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുന്നതായും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായും പിജുഷ് തന്നെയാണ് അറിയിച്ചത്.

എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പിജുഷ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിജുഷിന് പുറമെ ത്രിപുരയിലെ മറ്റു ചില കോണ്‍ഗ്രസ് നേതാക്കളും തൃണമൂലില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top