NewsIndiaCrime

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍

രാജ്‌കോട്ട്: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ കൊലപ്പെടുത്തി അച്ഛൻ. രാജ്‌കോട്ടിലെ ശാന്ത് കബീര്‍ റോഡിലാണ് സംഭവം. ഗുജറാത്തിലെ രാജ്‌കോട്ട് കനക്‌നഗര്‍ സ്വദേശി വിജയ് മേറി(32)നെയാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. യുവാവിനെ കൊലപ്പെടുത്തിയ അച്ഛനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. റോഡരികില്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന വിജയ് മേറിനെ ബൈക്കിലെത്തിയ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരും ഇയാളെ വെട്ടിവീഴ്ത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തടയാൻ ശ്രമിച്ച സുഹൃത്തിനും വെട്ടേറ്റിട്ടുണ്ടെന്നാണ് സൂചന.

Also Read:ബ്രീട്ടീഷുകാര്‍ക്ക് മുന്നില്‍ ഭഗത് സിങ്ങ്‍ നെഞ്ചുവിരിച്ചു, വാരിയന്‍ കുന്നന്‍ മുങ്ങി: എം ബി രാജേഷിനോട് ശ്രീജിത് പണിക്കർ

സംഭവത്തിൽ അറസ്റ്റിലായ ഒന്നാംപ്രതിയുടെ മകളെ പീഡിപ്പിച്ച കേസില്‍ വിജയ് മേര്‍ നേരത്തെ ജയിലിലായിരുന്നു. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങി ആഴ്ചകൾക്കുള്ളിലാണ് കൊലപാതകം നടക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് വിജയ് മേറും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഒളിച്ചോടിയത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നൽകി. ഗുജറാത്ത് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഫയല്‍ചെയ്തു. മാർച്ചിൽ യുവാവിനെയും പെൺകുട്ടിയെയും കണ്ടെത്തി. പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ യുവാവിനെതിരേ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button