20 August Friday

സൈഡസ്‌ കാഡിലയുടെ കോവിഡ്‌ വാക്‌സിന്‌ അടിയന്തര ഉപയോഗാനുമതി

വെബ് ഡെസ്‌ക്‌Updated: Friday Aug 20, 2021

ന്യൂഡൽഹി >  അടിയന്തര ഉപയോഗത്തിന്‌ സൈഡസ്‌ കാഡിലയുടെ സൈകോവ് ഡി കോവിഡ്‌ വാക്‌സിന്‌ അനുമതി നൽകാൻ വിദഗ്‌ധ സമിതി ശുപാർശ ചെയ്‌തു.

അടിയന്തര ഉപയോഗത്തിന്‌ അനുമതി നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൈഡസ്‌ കാഡില ജൂലൈ ഒന്നിനാണ്‌ അപേക്ഷ നൽകിയത്‌.

മുപ്പതിനായിരത്തോളം പേരിൽ നടത്തിയ പരീക്ഷണങ്ങളിൽ 66.66 ശതമാനം ഫലപ്രാപ്‌തിയാണ്‌ കമ്പനി അവകാശപ്പെടുന്നത്‌. മൂന്നു ഡോസ് എടുക്കേണ്ട വാക്‌സിൻ സൂചി ഉപയോഗിക്കാതെ ത്വക്കിലേക്ക് നല്‍കുന്ന തരത്തിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top