ന്യൂഡൽഹി > 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൃത്യമായ ആസൂത്രണത്തോടെ പ്രതിപക്ഷം ഒറ്റകെട്ടായി നീങ്ങണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രതിപക്ഷ പാർട്ടികളുമായി നടത്തിയ വെർച്വൽ യോഗത്തിലാണ് സോണിയ ഗാന്ധിയുടെ നിർദേശം. സിപിഐ എം, സിപിഐ, ഡിഎംകെ ഉൾപ്പെടെയുള്ള 19 പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്.
നമുക്കെല്ലാവർക്കും അവരവരുടേതായ ആഗ്രഹങ്ങളും നിർബന്ധങ്ങളുമുണ്ടാകും. എന്നാൽ അവയെക്കാളൊക്കെ ഉയരണമെന്ന് രാജ്യം ആവശ്യപ്പെടുന്ന സമയം വന്നിരിക്കുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് പ്രധാന ലക്ഷ്യം. ഇതൊരു വെല്ലുവിളിയാണ്. നമുക്ക് ഒരുമിച്ചതിനെ നേരിടാം. ഒരുമിച്ചു പ്രവർത്തിക്കുന്നതിന് ഒരു ബദലുമില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. സീതാറാം യെച്ചൂരി, ഡി രാജ, മമത ബാനർജി, ശരത് പവാർ, എം കെ സ്‌റ്റാലിൻ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..