20 August Friday

ഇല്ലിക്കൽ കുഞ്ഞുമോനെ കോൺഗ്രസിൽ നിന്ന്‌ പുറത്താക്കി

വെബ് ഡെസ്‌ക്‌Updated: Friday Aug 20, 2021

ആലപ്പുഴ > ഇല്ലിക്കൽ കുഞ്ഞുമോനെ കോൺഗ്രസിൽ നിന്ന്‌ പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ അറിയിച്ചു. സസ്‌പെൻഷനിലിരിക്കെ പത്രസമ്മേളനം നടത്തിയത്‌ ഗുരുതര അച്ചടക്ക ലംഘനമാണെന്ന്‌ കണ്ടെത്തിയാണ്‌ നടപടി.  

ആലപ്പുഴ ഡിസിസി പ്രസിഡന്റായിരുന്ന എം ലിജുവിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന്‌ ആരോപിച്ച്‌ കഴിഞ്ഞ ദിവസമാണ്‌ കെപിസിസി കുഞ്ഞുമോനെ ഒരു വർഷത്തേക്ക്‌ സസ്‌പെൻഡ് ചെയ്‌തത്. നേരത്തെ നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനത്തുനിന്നും നീക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top