KeralaNattuvarthaLatest NewsNews

‘മുങ്ങിയത്‌ ഞാനല്ല, നിന്‍റെ തന്തയാണ്’: മണ്ഡലത്തില്‍ നിന്ന് ‘മുങ്ങിയെന്ന’ വാർത്തയിൽ പ്രതികരിച്ച് പിവി അന്‍വര്‍

കാര്യങ്ങൾ കൃത്യമായി എന്‍റെ പാർട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ട്‌

നിലമ്പൂര്‍: മണ്ഡലത്തില്‍ നിന്നും പിവി അന്‍വര്‍ മുങ്ങിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായ പ്രതികരണവുമായി  പിവി അന്‍വര്‍ എംഎല്‍എ രംഗത്ത്. പുതിയ വാര്‍ത്ത തനിക്ക്‌ നല്ല വിസിബിലിറ്റിയും എൻട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം രോമത്തിൽ തൊടാൻ പോലും കഴിഞ്ഞിട്ടില്ലെന്ന് പി.വി അന്‍വര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ആര്യാടന്‍റെ വീടിന്‍റെ പിന്നാമ്പുറത്ത്‌ നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്ക്കോണമെന്നും അതിനപ്പുറം ഒരു ചുക്കും നിലമ്പൂരിൽ കാട്ടാൻ കഴിയില്ലെന്നും അന്‍വര്‍ പറഞ്ഞു. മുങ്ങിയത്‌ താനല്ല വാര്‍ത്ത എഴുതിയ റിപ്പാര്‍ട്ടറുടെ തന്തയാണെന്നും പി.വി അന്‍വര്‍ കൂട്ടിച്ചേർത്തു.

പി.വി അന്‍വര്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഇനി ഏതുതരം പെട്രോൾ, ഡീസൽ വാഹനങ്ങളും കുറഞ്ഞ ചിലവിൽ ആർടിഒ അംഗീകാരത്തോടെ ഇലട്രിക് ആക്കാം

“അൻവർ എവിടെ? ഫോൺ സ്വിച്ഡ്‌ ഓഫ്‌ നിലമ്പൂരിൽ നിന്ന് മുങ്ങി” മാതൃഭൂമി ലേഖകന്‍റെ രാവിലത്തെ റിപ്പോർട്ടിംഗിന്‍റെ തലക്കെട്ടുകളാണ് മുകളിൽ.. കാര്യങ്ങൾ കൃത്യമായി എന്‍റെ പാർട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ട്‌. കണ്ട പത്രക്കാരേയും കോൺഗ്രസുകാരേയും അറിയിച്ചിട്ടില്ല. എനിക്കതിന്‍റെ കാര്യവുമില്ല. ഇതിലും വലിയ കഥകൾ നീയൊക്കെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു. എനിക്ക്‌ നല്ല വിസിബിലിറ്റിയും എൻട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തിൽ തൊടാൻ പോലും നിനക്കൊന്നും കഴിഞ്ഞിട്ടില്ല.

ഇനി പറയാനുള്ളത്‌ മാതൃഭൂമി റിപ്പോർട്ടറോടാണ്.. “ആര്യാടന്‍റെ വീടിന്‍റെ പിന്നാമ്പുറത്ത്‌ നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്ക്കോണം. അതുനപ്പുറം നിനക്ക്‌ ഒരു ചുക്കും നിലമ്പൂരിൽ കാട്ടാൻ കഴിയില്ല. നിന്‍റെയോ നിന്‍റെ തന്തയുടെയോ ഒസ്യത്ത്‌ വാങ്ങിയല്ല പി.വി.അൻവർ നിലമ്പൂരിൽ നിന്ന് എം.എൽ.എ ആയത്‌. മുങ്ങിയത്‌ ഞാനല്ല..നിന്‍റെ തന്തയാണ്.”

shortlink

Related Articles

Post Your Comments


Back to top button