20 August Friday

തെറ്റിയത്‌ മനോരമക്ക്‌, പഴി ദേശാഭിമാനിക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 20, 2021


കോഴിക്കോട്‌
മലയാള മനോരമയിൽ വന്ന തെറ്റായ വാർത്ത ദേശാഭിമാനിയുടേതാക്കി വ്യാജപ്രചാരണം. ചെറുവണ്ണൂരിൽ അന്തരിച്ച സിഐടിയു നേതാവ്‌ പി ആർ സോമന്റെ ചരമവാർത്തയാണ് പ്രചരിപ്പിക്കുന്നത്.

സിഐടിയു ജില്ലാകമ്മിറ്റി അംഗം ചെറുവണ്ണൂർ ശാരദാമന്ദിരം റഹ്മാൻ ബസാർ റോഡിൽ പി ആർ സോമൻ അന്തരിച്ച വാർത്ത കൃത്യമായി ദേശാഭിമാനിയിൽ വന്നിരുന്നു. എന്നാൽ മെയ് 20ന്‌ മലയാള മനോരമയിൽ അറുപത്തിയെട്ടുകാരനായ സോമനെ സ്വാതന്ത്ര്യസമര സേനാനിയാക്കിയായിരുന്നു വാർത്ത. ഇതാണ് ദേശാഭിമാനിയിൽ വന്നതായി  സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം. തെറ്റായ വാർത്തയ്ക്ക് മനോരമ മെയ്‌ 22ന്‌ തിരുത്തും ക്ഷമാപണവും  പ്രസിദ്ധീകരിച്ചിരുന്നു. ഇതൊക്കെ മറച്ചുവച്ചാണ് ചിലരുടെ നുണപ്രചാരണം. മറ്റ്‌ പത്രങ്ങളിൽ വരുന്ന തെറ്റായ വാർത്തകൾ ദേശാഭിമാനിയിൽ വന്നതാണെന്ന്‌ സമൂഹ മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്നത്‌  സമീപ കാലത്ത്‌ വ്യാപകമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top