KeralaNattuvarthaLatest NewsNewsIndia

രാഹുൽ ഗാന്ധിയ്ക്ക് വേണ്ടി പട്ടിക പൊളിക്കേണ്ടി വരും: ആണിയടിച്ച വി ഡി സതീശനും കെ സുധാകരനും തിരിച്ചടി

തിരുവനന്തപുരം: കോൺഗ്രസിൽ മൂന്നാമതൊരു ഗ്രൂപ്പ് സൃഷ്ടിക്കാനുള്ള വി ഡി സതീശന്റെയും കെ സുധാകരന്റെയും നീക്കങ്ങൾ പാളി. ഡിസിസി അധ്യക്ഷപട്ടികയില്‍ അതൃപ്തിയെന്ന് രാഹുല്‍ഗാന്ധി. വനിതാ പ്രാതിനിധ്യമില്ലാത്ത പട്ടിക അംഗീകരിക്കില്ലെന്നും പട്ടികയില്‍ പിന്നാക്ക പ്രാതിനിധ്യമില്ലെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാണിച്ചു. പട്ടികയില്‍ അതൃപ്തിയറിയിച്ച രാഹുല്‍ പട്ടിക പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read:പിറന്നാൾ ആഘോഷത്തിനിടയിൽ കേക്ക് മുഖത്ത് തേച്ചവരെ കൊലപ്പെടുത്തി യുവാവ്

രാഹുൽ ഗാന്ധിയുടെ ഇടപെടൽ മൂലം പട്ടികയിൽ നിന്ന് മുതിര്‍ന്ന നേതാക്കളുടെ അനുയായികളെ പുറത്താക്കേണ്ടിവരും. അത്‌ പ്രതിപക്ഷ നേതാവിനും കെ സുധാകരനും വലിയ വലിയ തിരിച്ചടിയാണ് സമ്മാനിക്കുക. അതുകൊണ്ട് തന്നെ രാഹുലിന്റെ ഈ അതൃപ്തി കോൺഗ്രസ്സിൽ പുതിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, കോൺഗ്രസിൽ കാലങ്ങളായി തുടരുന്ന പിളർപ്പ് വീണ്ടും വ്യക്തികളിലൂടെ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ വ്യക്തികൾക്കും ഓരോ മുന്നണിയെന്ന രൂപത്തിലാണ് കോണ്ഗ്രസ് പാർട്ടിയുടെ ഘടന തന്നെ നിലനിൽക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button