19 August Thursday

വെങ്കിടേഷ്‌ രാമകൃഷ്‌ണന്റെ അമ്മ വി അനന്തലക്ഷ്‌മി നിര്യാതയായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 19, 2021

കണ്ണൂർ > കണ്ണോത്തും ചാൽ അവിനാശിൽ വി അനന്തലക്ഷ്‌മി രാമകൃഷ്‌ണൻ (92) അന്തരിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകനും ഫ്രന്റ്‌ലൈൻ സീനിയർ അസോസിയേറ്റ് എഡിറ്ററുമായ വെങ്കിടേഷ്‌ രാമകൃഷ്‌ണന്റെ അമ്മയാണ്. സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട് നാലിന് പയ്യാമ്പലത്ത്.

ഭർത്താവ്: പരേതനായ എ രാമകൃഷ്‌ണ‌ൻ. മറ്റു മക്കൾ: ആർ അനന്തകൃഷ്‌ണൻ (ടാക്‌സ് പ്രാക്‌ടീഷണർ, കണ്ണൂർ ), ആർ വിശ്വനാഥൻ (ടാക്‌സ് കൺസൾട്ടന്റ്), ആർ അരുണ (പാലക്കാട്). മരുമക്കൾ: ഉമാറാണി, കെ വി അനന്തകൃഷ്‌ണൻ, ഡോ. ചിത്ര (എറണാകുളം), പരേതയായ യു എൻ ലീല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top