Latest NewsNewsIndia

രാജ്യത്തെ വിവിധ റൂട്ടുകളിൽ 75 പുതിയ വന്ദേ ഭാരത് ട്രെയിൻ സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങി റെയിൽവേ

ന്യൂഡൽഹി: രാജ്യത്തെ വിവിധ റൂട്ടുകളിൽ 75 പുതിയ വന്ദേ ഭാരത് ട്രെയിൻ സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങി റെയിൽവേ. ഏതെല്ലാം റൂട്ടുകളിലായിരിക്കും ഈ ട്രെയിനുകള്‍ സര്‍വീസ് നടത്തുകയെന്നോ ടിക്കറ്റ് നിരക്ക് എങ്ങനെയായിരിക്കുമെന്നോ വ്യക്തതയില്ല. വിമാനങ്ങളുടേതിനു തുല്യമായ സൗകര്യങ്ങളോടു കൂടി പൂര്‍ണമായും ശീതീകരിച്ച കോച്ചുകളാണ് വന്ദേ ഭാരത് ട്രെയിനുകളിലുള്ളത്.

Read Also : റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി ഭൂചലനം  

ഉയര്‍ന്ന വേഗത്തിനു പുറമെ യാത്രക്കാരുടെ സൗകര്യത്തിനായി മിനി പാൻട്രി അടക്കം മികച്ച സൗകര്യങ്ങള്‍ വേറെയുമുണ്ടാകും. തനിയെ അടയുകയും തുറക്കുകയും ചെയ്യുന്ന വാതിലുകള്‍, കാറ്റും പൊടിയും കടക്കാത്ത സീൽ ചെയ്ത ഇടനാഴികള്‍, ബയോ വാക്വം ടോയ്‍‍ലെറ്റുകള്‍ എന്നിങ്ങനെ നിരവധി പുതുമകള്‍ ട്രെയിനുകള്‍ക്കുണ്ടാകും. 2022 മാര്‍ച്ചിൽ പുതിയ ട്രെയിനുകളുടെ പ്രോട്ടോടൈപ്പുകള്‍ തയ്യാറാകും.

ഇതിനോടകം രണ്ട് റൂട്ടുകളിൽ റെയിൽവേ തദ്ദേശീയമായി വികസിപ്പിച്ച പുത്തൻ വന്ദേ ഭാരത് കോച്ചുകളുപയോഗിച്ച് സര്‍വീസ് നടത്തുന്നുണ്ട്. പ്രത്യേക എൻജിൻ്റെ സഹായമില്ലാതെ കോച്ചുകളിൽ തന്നെ സ്ഥാപിച്ച ഇലക്ട്രിക് മോട്ടറുകളുടെ സഹായത്തോടെയാണ് ട്രെയിൻ ഓടുന്നത്.

shortlink

Related Articles

Post Your Comments


Back to top button